Sunday, December 13, 2009

ജീവിതം

ആദ്യം കുറചു ചര്‍ച്ചകള്‍ ആകാം . തുടക്കം എനിക്കു ഇഷ്ടപ്പെട്ട ഒരു വിഷയം തന്നെയാവട്ടെ.

ജീവിതം
ജീവിതത്തെ കുറിച്ചുള്ള നിങളുടെ കാഴ്ചപാടുകള്‍ പങ്കു വെയ്ക്കുവാന്‍ ഞാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.
എന്നെ സംബന്ദിച്ചിടത്തോളം ജീവിതം എന്റെ പേരു പോലെ തന്നെ ഒരു മായയാണ്. സുഖ ദുഖ സമ്മിശ്രമാണെന്നിരിക്കിലും ജീവിതം ഒന്നു നോക്കിയാല്‍ ഒരു തമാശ തന്നെയല്ലെ? എല്ലാവരും പല കുറി പറഞ്ഞിട്ടുള്ള പോലെ, ഒരു നാടകം, വെറും ഒരു നാടകം . അതിലെ കഥാപാത്രങള്‍ നമ്മള്‍. നമ്മള്‍ ആടുന്നു, പാടുന്നു, കരയുന്നു, ചിരിക്കുന്നു, പിന്നെ...പിന്നെ ഒരു ശൂന്യത. ജീവിക്കാന്‍ വേണ്ടി മരിക്കുന്നു, മരിക്കാന്‍ വേണ്ടി ജീവിക്കുന്നു... പിന്നെ അനന്തമായ മറ്റൊരു ലോകത്തിലേക്കുള്ള പ്രയാണം.............


ഇപ്പൊ ഇത്രയും മതി ..മനസ്സില്‍ ഒരായിരം ചിന്തകള്‍ മാറ്റൊലി കൊള്ളുന്നു. അവയെ എല്ലാത്തിനെയും പെറുക്കിയെടുക്കാന്‍ ഇപ്പൊ വയ്യ. മറ്റൊരു നേരമാകട്ടെ. ആരും സന്ദര്‍ശനം മുടക്കണ്ട, ഏവരും ജീവിതത്തെ കുറിച്ചുള്ള സ്വന്തം ചിന്തകള്‍ ഇവിടെ രേഖപെടുത്തൂ...ഞാന്‍ തിരിച്ചു വരുന്നതായിരിക്കും..

ആരംഭം

കുറെ നാള്‍ മടി പിടിച്ചിരുന്നു. ഇപ്പൊ പതുക്കെ എഴുതാമെന്നു തോന്നിയിരിക്കുന്നു. പക്ഷെ എങിനെ തുടങണം എന്നു ഒരു രൂപവുമില്ല.
ശരി, തുടങി കളയാം. എന്റെ അഭിപ്രായത്തില്‍ കല സ്വതന്ത്രമാകണം, എങ്കിലേ അതിനു വളര്‍ചയുണ്ടാകൂ, പ്ര്യതേകിച്ചും എഴുത്ത്‌. അതിനാല്‍ ഇവിടെയും ഞാന്‍ എന്റെ സ്വതന്ത്ര ചിന്തകള്‍ പങ്കു വെയ്ക്കുകയാണ്.